Tuesday, October 18, 2011

ഒണക്കംപോരാഞ്ഞിട്ടാ........

എന്റെ നാട്ടിലൊരു ബസ്‌ സ്ടോപുണ്ട്... മുസ്ലിം യൂത്ത് ലീഗിന്റെത് .... രാവിലെ പത്രം വായിക്കാന്‍ വരുന്നവരുടെ തിരക്ക് ... വൈകീട്ടാണെങ്കില്‍ വായ്നോക്കാന്‍ വരുന്ന ചെക്കന്മാരുടെ തിരക്ക്... രാത്രി ചുമ്മാ സൊറ പറയാന്‍ വരുന്നവര്‍... മൊത്തത്തില്‍ ബഹുരസമാണ്...ഒരു നേരമെങ്കിലും അവിടെ ഇരിക്കാതവരായ് ആരുമുണ്ടാവില്ല നാട്ടില്‍.... ചെറിയ കുട്ടികള്‍ മുതല്‍ തലമുതിര്‍ന്ന കാരണവന്മാര്‍ വരെ.... അടുക്കള മുതല്‍ അന്താരാഷ്ട്രം വരെ ചര്‍ച്ചക്ക് വരും അവിടെ.... അങ്ങനെ തമാശക്കിടയില്‍ കിട്ടിയ ഒരു കഥയാണ് ഇത്... കടത്തനാടന്‍ ഭാഷ അറിയുന്നവര്‍ക്കീ കഥ പെട്ടന്ന് കത്തും.... ഞമ്മളെ കേളു ഏട്ടന്‍ ഒരു ബോട കചോടക്കരനാണ്.. അന്നും പതിവ് പോലെ മൂപ്പര് വടകരക്ക് ബോടയുമായ് പോയ്‌... പക്ഷെ അന്ന് പണം കിട്ടിയത് കുരവാര്‍ന്നു.... തലേല്‍ കൈവെച്ചു കേളുവേട്ടന്‍ ചോഇച്ചു "അല്ല കുഞ്ഞിമ്മോനെ എന്താ ബോടക്ക് ബില ഇല്ലേ...?" കടക്കാരന്റെ മറുപടി "ഓണക്കംപോരഞ്ഞിട്ടാ ഓളി..." കേളു ഏട്ടന്‍ ശരിക്കും ഞെട്ടി "തച്ചു പോളിക്കേനും ബണ്ടീ kaattuenum ഓന് ഉണ്ടെനും മക്കളെ... ബടെരക്ക് ബസിന്റെ പൈസോടുക്കെന്‍ കയ്യെലേട്ടു കൂട്ടണ്ടിന്നാ... എന്റെ ഒണകാ ഇനിക്ക് ഇത്രേം ബെലെണ്ടെനാ പഹയാ... "

Saturday, October 8, 2011

പ്രണയം ഹബീബിനോട്.....

പ്രണയം അനിര്‍വചനീയമായ അനുഭൂതിയാണ്....
മനസ്സിന്‍റെ അകതാരിലെ കുളിര്‍മ്മയാണ്‌....
അനുഭൂതിയുടെ സുഖത്തില്‍ ലയിച്ചു ഒരു സ്വര്‍ഗയാത്ര....
അനന്ത വിഹായസ്സിലൂടെ മനസ്സിന്‍റെ സഞ്ചാരം....
അകലങ്ങള്‍ അടുപ്പമാകുന്നു....
ഇസ്ലാമിലുമുന്ടൊരു പ്രണയം, അത് സത്യമാണ്...
ആധുനികതയുടെ പളപളപ്പുള്ള കൊപ്രായങ്ങലല്ലാ...
മനതാരിലാണ്, വിശ്വാസത്തിന്‍റെ അടിസ്തനമാന്നത്...
മദീനയുടെ മനലാരന്യതോട് വിശ്വാസിയുടെ ബന്ധം
അതും പ്രണയമാണ്... അറ്റമില്ലാത്ത പ്രണയം...

വട്ടമിട്ടു പറക്കുന്ന കഴുകന്‍ കണ്ണുകളില്‍ നിന്ന്
കുഞ്ഞുങ്ങളെ രക്ഷിക്കുന്ന തള്ളക്കോഴിയുടെ സ്നേഹം..
പത്തു മാസം വഴറ്റിലിറ്റ് നൊന്ത് പ്രസവിച്ച ഉമ്മയോട് പിഞ്ചു പൈതലിന്റെ സ്നേഹം...
തന്‍റെ രാവുകളെ സ്വര്‍ഗതിലീക്കുള്ള പ്രയാനമാക്കുന്ന
ഭാര്യയോട്‌ ഭര്‍ത്താവിന്‍റെ പ്രണയം...
മജ്നുവിനെ ഭ്രാന്തനാക്കിയ ലൈലയുടെ പ്രണയം...
അടിമയായ യൂസുഫിനോട് സുലൈഖക്ക് തോന്നിയ അനുരാഗം...
ചെറുതാണ്... എത്രയോ ചെറുത്....
ഹബീബിനോടുള്ള പ്രണയം, അതാണ്‌ വലുത്...അതാവണം വലുത്...
ലോകത്തെ പടച്ചത് അവിടത്തെ ഒളിവില്‍ നിന്നത്രേ...
അവിടുന്ന് ജീവിച്ചത് നമുക്ക് വേണ്ടി...
ശിരസ്സില്‍ ചവര്‍ ഇട്ടപ്പോയും അവിടുന്ന് കാണിച്ചത് ശത്രുവിനെയും സ്നേഹിക്കാനുള്ള മനസ്സ്...
കുടല്‍ മാല കൊണ്ട് അഭിഷേകം ചെയ്തപ്പോ അവിടുന്ന് ക്ഷമയുടെ പ്രതീകമായ്..
കല്ലേറ് കൊണ്ട് രക്തം ചിന്തിയപ്പോയും അവിടുന്ന് പടിപ്പിച്ചത് സ്നേഹത്തിന്‍റെ ഭാഷ....
ജന്‍മ നാടിന്നു പലായനം ചെയ്യേണ്ടി വന്നപ്പോയും സഹനത്തിന്റെ പ്രതീകമായ്...
സ്നേഹിക്കാന്‍ നമ്മെ പഠിപ്പിച്ചത് ഹബീബാണ്....
മരണ കിടക്കയിലും ഓര്‍ത്തത് നമ്മെയാണ്...
എങ്ങനെ പ്രനയിക്കതിരിക്കും മുസല്‍മാന്‍...
പ്രണയിക്കണം.... എന്നും നാം....
"സ്വല്ലല്ലാഹു അലാ മുഹമ്മദ്‌
സ്വല്ലല്ലാഹു അലൈഹി വ സല്ലം...."

ഒരു തുടക്കം...

ഒരു പാട് പ്രതീക്ഷയോടെയാ ഞാനും ബൂലോകത്തില്‍ ഒരു സെന്‍റ് സ്ഥലം ഉണ്ടാക്കിയത്...
എന്ത് പറയാനാ.., ഞാനല്ലേ മോന്‍.... അതങ്ങനെ തന്നെ ഇട്ടു...
സമയമില്ലഞ്ഞിട്ടല്ല കേട്ടോ... മടിയായിട്ടാ...കുഴിമടിയന്‍...
വെറുതെ അങ്ങനെ കൊറേ കാലം കഴിഞ്ഞു...
ഇപ്പൊ ഞാന്‍ വന്നിരിക്കുന്നു... അതിന്‍റെ കാരണം അറിയണ്ടേ...
കഴിഞ്ഞ നവരാത്രി ലീവില്‍ ചാലിയാറിന്റെ തീരത്ത് മറക്കാനാവാത്ത ഒരു കാമ്പുണ്ടാര്‍ന്നു ....
എസ്.കെ.എസ്.എസ്.എഫ് ക്യാമ്പ്‌....
ഒരു പാട് കൂട്ടുകാരെ സമ്മാനിച്ച ഹൃദ്യമായ ക്യാമ്പ്‌..
അവിടെ ബ്ലോഗിങ്ങ് മത്സരം സങ്ങടുപ്പിച്ചു... വിഷയം പ്രണയം....
ബ്ലോഗ്‌ എഴുതാതവര്‍ക്ക് ചായ ഇല്ലാന്ന് ജാബിര്‍ മലബാരി വന്നു പറഞ്ഞപ്പോ ഉള്ളൊന്നു കാളി....
പടച്ചോനേ... ഞാനെന്താ എഴുതുക....
അങ്ങനെ രണ്ടും കല്‍പ്പിച്ചു ഒരൊറ്റ എഴുത്ത്.... വരുന്നത് വരട്ടെന്ന്...ഹല്ല പിന്നെ...
എന്ത് കണ്ടിട്ടന്നെനിക്കിനിയും മനസ്സിലാടിട്ടില്ല....അവര്‍ എനിക്ക് തന്നത് ഒന്നാം സ്ഥാനം...
അപ്പൊ എനിക്കും എന്തൊക്കെയോ നടക്കുമെന്ന് തോന്നി...അങ്ങനെ ഞാന് എഴുതുകയാണ്...തുടക്കം ഫസ്റ്റ് കിട്ടിയ പോസ്റ്റ്‌ തന്നെ ഇടുന്നു....
വാഴിച്ചിട്ടു വിമര്‍ശിക്കുമെന്ന പ്രതീക്ഷയോടെ........

ഒണക്കംപോരാഞ്ഞിട്ടാ........

എന്റെ നാട്ടിലൊരു ബസ്‌ സ്ടോപുണ്ട്... മുസ്ലിം യൂത്ത് ലീഗിന്റെത് .... രാവിലെ പത്രം വായിക്കാന്‍ വരുന്നവരുടെ തിരക്ക് ... വൈകീട്ടാണെങ്കില്‍ വായ്നോ...