Saturday, October 8, 2011

പ്രണയം ഹബീബിനോട്.....

പ്രണയം അനിര്‍വചനീയമായ അനുഭൂതിയാണ്....
മനസ്സിന്‍റെ അകതാരിലെ കുളിര്‍മ്മയാണ്‌....
അനുഭൂതിയുടെ സുഖത്തില്‍ ലയിച്ചു ഒരു സ്വര്‍ഗയാത്ര....
അനന്ത വിഹായസ്സിലൂടെ മനസ്സിന്‍റെ സഞ്ചാരം....
അകലങ്ങള്‍ അടുപ്പമാകുന്നു....
ഇസ്ലാമിലുമുന്ടൊരു പ്രണയം, അത് സത്യമാണ്...
ആധുനികതയുടെ പളപളപ്പുള്ള കൊപ്രായങ്ങലല്ലാ...
മനതാരിലാണ്, വിശ്വാസത്തിന്‍റെ അടിസ്തനമാന്നത്...
മദീനയുടെ മനലാരന്യതോട് വിശ്വാസിയുടെ ബന്ധം
അതും പ്രണയമാണ്... അറ്റമില്ലാത്ത പ്രണയം...

വട്ടമിട്ടു പറക്കുന്ന കഴുകന്‍ കണ്ണുകളില്‍ നിന്ന്
കുഞ്ഞുങ്ങളെ രക്ഷിക്കുന്ന തള്ളക്കോഴിയുടെ സ്നേഹം..
പത്തു മാസം വഴറ്റിലിറ്റ് നൊന്ത് പ്രസവിച്ച ഉമ്മയോട് പിഞ്ചു പൈതലിന്റെ സ്നേഹം...
തന്‍റെ രാവുകളെ സ്വര്‍ഗതിലീക്കുള്ള പ്രയാനമാക്കുന്ന
ഭാര്യയോട്‌ ഭര്‍ത്താവിന്‍റെ പ്രണയം...
മജ്നുവിനെ ഭ്രാന്തനാക്കിയ ലൈലയുടെ പ്രണയം...
അടിമയായ യൂസുഫിനോട് സുലൈഖക്ക് തോന്നിയ അനുരാഗം...
ചെറുതാണ്... എത്രയോ ചെറുത്....
ഹബീബിനോടുള്ള പ്രണയം, അതാണ്‌ വലുത്...അതാവണം വലുത്...
ലോകത്തെ പടച്ചത് അവിടത്തെ ഒളിവില്‍ നിന്നത്രേ...
അവിടുന്ന് ജീവിച്ചത് നമുക്ക് വേണ്ടി...
ശിരസ്സില്‍ ചവര്‍ ഇട്ടപ്പോയും അവിടുന്ന് കാണിച്ചത് ശത്രുവിനെയും സ്നേഹിക്കാനുള്ള മനസ്സ്...
കുടല്‍ മാല കൊണ്ട് അഭിഷേകം ചെയ്തപ്പോ അവിടുന്ന് ക്ഷമയുടെ പ്രതീകമായ്..
കല്ലേറ് കൊണ്ട് രക്തം ചിന്തിയപ്പോയും അവിടുന്ന് പടിപ്പിച്ചത് സ്നേഹത്തിന്‍റെ ഭാഷ....
ജന്‍മ നാടിന്നു പലായനം ചെയ്യേണ്ടി വന്നപ്പോയും സഹനത്തിന്റെ പ്രതീകമായ്...
സ്നേഹിക്കാന്‍ നമ്മെ പഠിപ്പിച്ചത് ഹബീബാണ്....
മരണ കിടക്കയിലും ഓര്‍ത്തത് നമ്മെയാണ്...
എങ്ങനെ പ്രനയിക്കതിരിക്കും മുസല്‍മാന്‍...
പ്രണയിക്കണം.... എന്നും നാം....
"സ്വല്ലല്ലാഹു അലാ മുഹമ്മദ്‌
സ്വല്ലല്ലാഹു അലൈഹി വ സല്ലം...."

5 comments:

  1. "സ്വല്ലല്ലാഹു അലാ മുഹമ്മദ്‌
    സ്വല്ലല്ലാഹു അലൈഹി വ സല്ലം...."

    ഇനിയും എഴുത് തുടരുക ,
    അക്ഷരതെറ്റുകൾ ഒഴിവാക്കുക

    ReplyDelete
  2. മുഹമ്മദ് നബിയുടെ ഒളിവ്(പ്രകാശം) കൊണ്ടാണു ഈ ലോക്കത്തേ പടച്ചത് എന്നത് അനിസ്ലാമികം.(വലുത്...അതാവണം വലുത്...
    ലോകത്തെ പടച്ചത് അവിടത്തെ ഒളിവില്‍ നിന്നത്രേ...) അവസാനം ഒരു പ്രവാചകന്‍ വരും അവന്റേ പേര്‍ മുഹമ്മദ് എന്നായിരിക്കും. ഇത് ഖുര്‍ ആനിന്റേയും അതിന്നു മുന്‍പ് വന്ന വേദങ്ങളുടെയും (ദൈവ വാക്യം)പരസ്യപ്പെടുത്തല്‍.. താങ്കള്‍ക്കു വേണ്ടീയല്ലെങ്കില്‍ ഈ ലോകത്തേ ഞാന്‍ പടക്കുകയില്ലായിരുന്നു.. വി ഖു.. ഇതൊക്കേ പറയുന്നത് മുഹമ്മദ് നബിയേ പടമ്മുന്നതിന്നും എത്രയോ മുന്‍പേ ഈ ലോകത്തേ പടച്ചു എന്നല്ലേ... ?? ഈ ലോക്കത്തേ പടക്കുന്നതിന്നു മുന്‍പായി മുഹമ്മദ് നബിയേ പടച്ചു എന്നു (ഒളീയായോ റൂഹായോ) എവിടെയും പറഞ്ഞതായി കേട്ടിട്ടില്ല. ഇനി റസൂലിനോടുള്ള ഹുബ്ബിന്റേ പേരില്‍ ആലങ്കാരികമായാണു പറഞ്ഞതെങ്കില്‍ ....... വരികള്‍ നന്നായി.. ഇനിയും എഴുതുക. ഇസ്ലാമികമായ വരികള്‍ എഴുതുമ്പോള്‍ പരമാവധി സൂക്ഷ്മത പുലര്‍ത്തുക. അള്ളാഹു നല്ലതു വരുത്തട്ടേ....!!!

    ReplyDelete
  3. Vimarshanangalk nandhi...
    In sha allah, paramavathy thettukal thiruthan shramikkam... Thudarnum ningalil ninnulla support ee ithirikunjan blogger pratheekshikkunu....

    ReplyDelete
  4. nice work.karunyathinte pravajakane namuk smarikam.i lik t

    ReplyDelete

ഒണക്കംപോരാഞ്ഞിട്ടാ........

എന്റെ നാട്ടിലൊരു ബസ്‌ സ്ടോപുണ്ട്... മുസ്ലിം യൂത്ത് ലീഗിന്റെത് .... രാവിലെ പത്രം വായിക്കാന്‍ വരുന്നവരുടെ തിരക്ക് ... വൈകീട്ടാണെങ്കില്‍ വായ്നോ...